Post Category
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2: പി.എസ്.സി. അഭിമുഖം
ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2(കാറ്റഗറി നമ്പർ 302/2023) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം ജനുവരി 8,9,16 തീയതികളിൽ നടക്കും. 60 ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ജനുവരി 8,9 തീയതികളിൽ പി.എസ്.സി. കോട്ടയം ജില്ലാ ഓഫീസിലും 16 പേരുടെ അഭിമുഖം ജനുവരി 16ന് പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാർഥികൾക്ക് ഒ.റ്റി.ആർ. പ്രൊഫൈൽ, എസ്.എം.എസ്. വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 048102578278.
date
- Log in to post comments