Post Category
ചാലക്കുടി - ആനമല റോഡില്‍ ജനുവരി 6 മുതല്‍ ഗതാഗത നിയന്ത്രണം
ചാലക്കുടി - ആനമല റോഡില്‍ തമിഴ്നാട് ചെക്ക്പോസ്റ്റ് മുതല്‍ ചാലക്കുടി ഭാഗത്തേക്ക് 10 കി.മീ ദൂരം ബിസി ടാറിങ് പ്രവൃത്തി പുനരാരംഭിക്കുന്നതിനാല്‍ ജനുവരി 6 മുതല്‍ 12 വരെയും ജനുവരി 21 മുതല്‍ ഫെബ്രുവരി 5 വരെയും രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ പ്രവൃത്തി നടക്കുന്ന റീച്ചില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കൊഴികെ ഗതാഗതം പൂര്‍ണ്ണമായി നിരോധിക്കുന്നതായി കെ.ആര്.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ആര്.ടി.സിയുടെയും സ്വകാര്യ വാഹനങ്ങളുടെയും സമയം നിയന്ത്രണമനുസരിച്ച് ക്രമീകരിക്കും. വാഹന ഗതാഗതം വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയും നിയന്ത്രിക്കും.
date
- Log in to post comments