പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025: അന്തിമവോട്ടര്‍പട്ടിക ജനുവരി 6 ന് പ്രസിദ്ധീകരിക്കും
2025 ജനുവരി 1 യോഗ്യതാ തീയതിയായ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025 ന്റെ അന്തിമ വോട്ടര്‍പട്ടിക തിങ്കളാഴ്ച (ജനുവരി 6) പ്രസിദ്ധീകരിക്കും. ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡ്യന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1 ന് നിര്‍വ്വഹിക്കും. കരട് വോട്ടര്പട്ടികയിന്മേലുളള അവകാശങ്ങളും ആക്ഷേപങ്ങളും എല്ലാം തീര്‍പ്പാക്കികൊണ്ടാണ് ജില്ലയിലെ 13 മണ്ഡലങ്ങളിലേയും അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുളളത്. വോട്ടര്‍പട്ടിക ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടേയും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടേയും വില്ലേജ് ഓഫീസര്‍മാരുടേയും കാര്യാലയത്തില്‍ പ്രസിദ്ധീകരിക്കും. പട്ടികയുടെ പ്രിന്റ് ചെയ്ത ഒരു കോപ്പിയും ഒരു ഡിജിറ്റല്‍ കോപ്പിയും അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാക്കും. ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടികയുടെ ഡിജിറ്റല്‍ രൂപം ലഭ്യമാകും.
- Log in to post comments