ബാങ്ക് മേള
തൃശ്ശൂര്‍ താലൂക്ക് പരിധിയിലെ ബാങ്ക് വായ്പാ കുടിശ്ശികുയുളളവരുടെ റവന്യൂ റിക്കവറി കേസുകള്‍ തീര്‍പ്പാക്കുന്നതിനും ബാധ്യതയില്‍ ഇളവ് തേടുന്നതിനും ജനുവരി 7, 8, 9 തീയ്യതികളില്‍ ബാങ്ക് മേള നടത്തുന്നു. ജനുവരി 7 ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ബാങ്ക് മേളയില്‍ തൃശ്ശൂര്‍ ടൗണ്‍ ഫര്‍ക്ക, തൃശ്ശൂര്‍ റൂറല്‍ ഫര്‍ക്ക, ചിറ്റിലപ്പിളളി ഫര്‍ക്ക, ഊരകം (പാര്‍ട്ട്) ഫര്‍ക്കയിലെ മാന്ദാമംഗലം, പുത്തൂര്‍, കൈനൂര്‍, നടത്തറ, മുളയം, ഒല്ലൂര്‍, മരത്താക്കര, എടക്കുന്നി എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ജനുവരി 8 ന് ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബാങ്ക് മേളയില്‍ ഊരകം ഫര്‍ക്കയിലെ ചേര്‍പ്പ്, ചെവ്വൂര്‍, ഊരകം, അവിണിശ്ശേരി, ആറാട്ടുപുഴ, പാലിശ്ശേരി, വല്ലച്ചിറ, പാറളം, പളളിപ്പുറം, കോടന്നൂര്‍, വെങ്ങിണിശ്ശേരി എന്നിവിടങ്ങളിലുള്ളവര്‍ക്കും
ജനുവരി 9 ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ബാങ്ക് മേളയില്‍ അന്തിക്കാട് ഫര്‍ക്കയിലുള്ളവര്‍ക്കും പങ്കെടുക്കാം.
- Log in to post comments