ബൾക്ക് മിൽക്ക് കൂളർ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കില്ല
ബൾക്ക് മിൽക്ക് കൂളർ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കില്ല
അയണിവേലികുളങ്ങര ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ച ബൾക്ക് മിൽക്ക് കൂളർ പ്രവർത്തനം നിർത്താൻ നൽകിയ തീരുമാനത്തിനെതിരെ പരാതിയുമായെത്തിയ ക്ഷീരകർഷകർക്ക് താൽക്കാലിക ആശ്വാസം. 2025 ഫെബ്രുവരി ഒന്നു മുതൽ കൂളറിന്റെ പ്രവർത്തനം നിർത്തുകയാണെന്ന് കാണിച്ചു സംഘത്തിന് തിരുവനന്തപുരം മേഖലാ യൂണിയന്റെ കത്ത് ലഭിച്ചിരുന്നു.
3000 ലിറ്റർ സംഭരണ ശേഷിയുള്ള ബി.എം.സി.സി-യിൽ മാസങ്ങളായി 50 ശതമാനത്തിൽ താഴെ പാൽ മാത്രം ശീതികരിക്കുന്നതെന്നും പാൽ സംഭരണത്തിൽ കുറവുണ്ടായിട്ടുള്ളതുമൂലം ശീതീകരണച്ചെലവ് അധികരിച്ചതിനാലാണ് തീരുമാനമെന്നും പറയുന്നു. എന്നാൽ ക്ഷീരകർഷർക്കർക്ക് ഏറെ ഗുണകരമായി പ്രവർത്തിച്ചുവരുന്ന കൂളറിന്റെ പ്രവർത്തനം തുടർന്നു കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം പ്രസിഡന്റ് പി. സദാനന്ദൻ അദാലത്തിന് എത്തിയത്. പരാതി പരിശോധിച്ച മന്ത്രി ജെ. ചിഞ്ചുറാണി കൂളറിന്റെ പ്രവർത്തനം തൽക്കാലം നിർത്തേണ്ടതില്ലെന്ന് കൊല്ലം മിൽമ മേഖല മാനേജർക്ക് നിർദ്ദേശം നൽകി.
- Log in to post comments