റിയാസിന് ആശ്വസിക്കാം; അപകട ഭീഷണിയുള്ള ഓട അടയ്ക്കാൻ നിർദ്ദേശം
റിയാസിന് ആശ്വസിക്കാം; അപകട ഭീഷണിയുള്ള ഓട അടയ്ക്കാൻ നിർദ്ദേശം
തൊടിയൂർ ഗ്രാമപഞ്ചായത്തിലെ വെളുത്ത മണൽ വാർഡ് സ്വദേശിയും പൂർണമായും കാഴ്ചശക്തി ഇല്ലാത്ത റിയാസ് വീടിന് അരികിലൂടെ പോകുന്ന തുറന്ന ഓടയിൽ നിന്ന് രക്ഷ തേടിയാണ് കരുനാഗപ്പള്ളി അദാലത്തിന് എത്തിയത്. ഭാര്യ മാനസിക വൈകല്യമുള്ള വ്യക്തിയാണ്. കൂടാതെ നാലു വയസ്സുള്ള മകനാണുള്ളത്. രണ്ടര സെന്റ് വീടിന്റെ തൊട്ടരികിലൂടെയാണ് 15 വർഷത്തോളം പഴക്കമുള്ള ഓട ഒഴുകുന്നത്. മകൻ കളിക്കുമ്പോഴും മറ്റും പലപ്പോഴായി ഓടയിലേക്ക് കാൽ വഴുതി വീണ് അപകടം സംഭവിക്കാറുണ്ട്. കാഴ്ചയില്ലാത്ത റിയാസിനും ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനുപുറമേ മാലിന്യങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന കടുത്ത ദുർഗന്ധവും കൊതുക് ശല്യം അസഹിനീയമാണെന്ന് പരാതിയിൽ പറയുന്നു. വീട്ടിൽനിന്നും ഉദ്ദേശം 10 മീറ്റർ മാത്രം അകലമേ ഉള്ളൂ. പരാതി പരിശോധിച്ച മന്ത്രി ജെ. ചിഞ്ചുറാണി ഇവിടെ സ്ലാബ് നിർമിച്ച് ഓട മൂടി അപകട ഭീഷണി ഒഴിവാക്കാൻ തൊടിയൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
- Log in to post comments