സ്വകാര്യ വ്യക്തി റോഡ് അടച്ചെന്ന പരാതിയുമായി പ്രദേശവാസികള്‍; പരിഹാരത്തിന് മന്ത്രിയുടെ നിര്‍ദേശം
നിരവധി കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി അടച്ചെന്ന പരാതിയുമായി പ്രദേശവാസികള്‍. ഇളമാട് വില്ലേജിലെ കണ്ണംകോട് ഖാദി ജംഗ്ഷന് നിവാസികളാണ് പരിഹാരംതേടി 'കരുതലും കൈത്താങ്ങും' കൊട്ടാരക്കര താലൂക്ക് അദാലത്തിനെത്തിയത്. ഖാദി റോഡ്-കണ്ണംകോട് ഏലാ റോഡാണ് ഏറെ നാളുകളായി സ്വകാര്യ വ്യക്തി അടച്ചിട്ടിരിക്കുന്നതെന്നും ഇതിന് ഇരുവശവും ഇയാളുടെ ഭൂമിയാണെന്നും 130 പേര് ഒപ്പിട്ട പരാതിയില്‍ പറയുന്നു. റോഡിന്റെ ഇരുവശങ്ങളിലും പട്ടികജാതി കുടുംബങ്ങളാണ് താമസിക്കുന്നത്. മറ്റൊരു വശത്തുകൂടി താല്‍ക്കാലിക വഴി ഉണ്ടെങ്കിലും ഇതുവഴി കാല്‍നട യാത്ര പോലും ദുഷ്കരമാണ്. കിടപ്പു രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പ്രദേശവാസികള്‍ പ്രയാസപ്പെടുകയാണെന്നും പരാതിയില്‍ പറഞ്ഞു.
പരാതി പരിശോധിച്ച മന്ത്രി ജെ. ചിഞ്ചുറാണി സ്ഥലം അളന്ന് പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ താലൂക്ക് എല്‍.ആര് തഹസില്‍ദാരെ ചുമതലപ്പെടുത്തി.
(പി.ആര്.കെ നമ്പര്‍ 35/2025)
- Log in to post comments