'പ്രയുക്തി'തൊഴില്‍ മേള മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആയൂര്‍ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോളേജില്‍ ജനുവരി 18ന് 'പ്രയുക്തി' തൊഴില്‍ മേള സംഘടിപ്പിക്കും. രാവിലെ 10ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ബാങ്കിംഗ്, എഞ്ചിനീയറിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്, എച്ച്.ആര്, ഐ.ടി, എജുക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമോബൈല്‍സ് വിഭാഗങ്ങളിലുള്ള തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ ഐ.ടി.ഐ അല്ലെങ്കില്‍ അധിക യോഗ്യതയുള്ള 18 മുതല്‍ 40 വയസ് വരെ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. ncs.gov.in മുഖേന രജിസ്ട്രേഷന് പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന എന്‍.സി.എസ് ഐ.ഡിയും അഞ്ച് ബയോഡേറ്റയുമായി പങ്കെടുക്കണം. സ്പോട്ട് രജിസ്ട്രേഷന് സൗകര്യവുമുണ്ട്. ഫോണ്‍: 8281359930, 8304852968.
(പി.ആര്.കെ നമ്പര്‍ 42/2025)
- Log in to post comments