Skip to main content
.

പടിഞ്ഞാറ്റിൻകര സർക്കാർ യു.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

പടിഞ്ഞാറ്റിൻകര സർക്കാർ യു.പി സ്കൂളിലെ പുതിയ കെട്ടിടോദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും പുതിയ കെട്ടിടങ്ങൾ വരുന്നതായും ഉന്നത വിദ്യാഭ്യാസ രംഗത്തും നഴ്സിംഗ്, ഐ ടി, എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ    2021-22 സാമ്പത്തിക വർഷത്തെ ഒരു കോടി രൂപയും കൊട്ടാരക്കര മുനിസിപ്പാലിറ്റിയുടെ 10 ലക്ഷം രൂപയും ചേർത്ത് ആകെ ഒരു കോടി 10 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. രണ്ടു നിലകളിലായി എട്ട് ക്ലാസ് മുറികൾ ഉള്ള കെട്ടിടത്തിന്റെ വിസ്തീർണ്ണം 467.32 ചതുരശ്രമീറ്ററാണ്. ഭാവിയിൽ ഒരു നിലകൂടി നിർമിക്കുന്ന രീതിയിലാണ് ഫൗണ്ടേഷൻ പ്രവർത്തികൾ ചെയ്തിട്ടുള്ളത്.  

പരിപാടിയിൽ കൊട്ടാരക്കര നഗരസഭാ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷർ,  കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date