കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്
ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രോജക്ട് 2024-25 നിര്‍വ്വഹണത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റർ തസ്തികയിൽ പ്രതിമാസം 17000 രൂപ നിരക്കില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതിന് സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-35. ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരിയായ നിശ്ചിത യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ജനുവരി 13 നുള്ളില്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും വെള്ളപേപ്പറിലുള്ള അപേക്ഷയും പരിചയ സാക്ഷ്യപത്രം, യോഗ്യത സാക്ഷ്യപത്രങ്ങള്‍ എന്നിവ ചേര്‍ത്ത് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യാലയം,
ഗോവിന്ദ് കൊമേഴ്സല്‍ ബില്‍ഡിംഗ്, ആലപ്പുഴ
ഹെഡ് പോസ്റ്റ് ഓഫീസ് പി ഒ 688 001
എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍:0477-2960147.
- Log in to post comments