Post Category
മസ്റ്ററിങ് നടത്തണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ തൊഴിലാളി പെന്‍ഷന്‍, കുടുംബ - സാന്ത്വന പെന്‍ഷന്‍ എന്നിവ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ വാര്‍ഷിക മസ്റ്ററിംഗ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇനസ്‌പെക്ടര്‍ അറിയിച്ചു. ഈ ഗുണഭോക്താക്കള്‍ 2025 ലേക്കുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല എന്നാല്‍ 60 വയസ്സ് പൂര്‍ത്തിയാവാത്ത കുടുംബ-സാന്ത്വന പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള പുന: വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ജനുവരി പത്തിനകം പാലക്കാട് ഓഫീസില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഫോണ്‍ :04912515765.
date
- Log in to post comments