കൊടുമ്പ് ഗ്രാമപഞ്ചായത്ത് സംരംഭക സഭ ഇന്ന്
കൊടുമ്പ് ഗ്രാമപഞ്ചായത്തും പാലക്കാട് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ ഇന്ന് (ജനുവരി 8) രാവിലെ 10.30 ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് ആര്‍.ധന്‍രാജ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പഞ്ചായത്ത് പരിധിയിലെ വിവിധ ബാങ്കുകള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പുതിയതായി സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം ഉള്ളവര്‍ക്കും സംശയനിവാരണത്തിനും നൂതന ആശയങ്ങള്‍ പങ്ക് വയ്ക്കുന്നതിനും സംരംഭക സഭ ഉപകാരപ്രദമായിരിക്കും.
സംരംഭകരുടെ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ അവതരിപ്പിക്കാം. വ്യവസായ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ക്ലാസ്സുകള്‍ എടുക്കും. ല്‍പ്പാദന, സേവന, കച്ചവട മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകളായ കെ- സ്വിഫ്റ്റ്, ഫുഡ് സേഫ്റ്റി, ഉദ്യം രജിസ്ട്രേഷന്‍ തുടങ്ങിയവ എടുക്കുന്നതിന് അന്നേദിവസം പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ :9188127142.
- Log in to post comments