Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

മലമ്പുഴ വനിതാ ഐ.ടി.ഐ യിലെ ഫാഷന്‍ ഡിസൈനിങ് ആന്റ് ടെക്നോളജി ട്രേഡിലെ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 13  രാവിലെ 10.30 ന്് ഐ.ടി.ഐയില്‍ നടത്തുന്നതാണ്. ബന്ധപ്പെട്ട ട്രേഡില്‍ നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന്് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ നാഷ്ണല്‍ അപ്രന്റിഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള മുസ്ലിം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. സംവരണ വിഭാഗത്തില്‍പ്പെട്ട മതിയായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ പൊതു വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04912815181.

 

date