Skip to main content

കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ പഠിച്ച് ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദം, ടി.ടി.സി, പോളി ടെക്‌നിക്, ജനറല്‍ നഴ്‌സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നിവയ്ക്ക് അവസാന വര്‍ഷ പരീക്ഷയില്‍ നിശ്ചിത ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളൂ. സ്വാശ്രയ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ്റ് ക്വാട്ടയില്‍ പഠിച്ചിരുന്നവര്‍ക്ക് ധനസഹായം ലഭിക്കില്ല.  ക്ഷേമനിധി അംഗങ്ങള്‍ 2024 മാര്‍ച്ചില്‍ കുറഞ്ഞത് 12 മാസത്തെ അംഗത്വം പൂര്‍ത്തികരിച്ചവരായിരിക്കണം. പരീക്ഷാ സമയത്ത് രണ്ടു വര്‍ഷത്തെ അംശദായ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. കുടിശ്ശിക ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അടച്ച് തീര്‍ക്കണം. മാര്‍ക്ക് ലിസ്റ്റ്, ടി.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍ / ഒറിജിനല്‍) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, അംഗം കര്‍ഷക തൊഴിലാളിയാണ് എന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 31 ന് വൈകീട്ട് അഞ്ചിന് മുമ്പ് ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം www.agriworkers fund.org ല്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 -2530558.

date