Skip to main content

സഹപാഠികളുടെ കരുതൽ, അച്ഛനമ്മമാർ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് വീട് കിട്ടും

അച്ഛനമ്മമാർ നഷ്ടപ്പെട്ട പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 5,6,7 ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങൾക്ക് സഹപാഠികളുടെ കരുതലാൽ ഇനി സ്വന്തമായി വീട്.

നാലു വർഷം മുമ്പ് അമ്മയേയും ഒരാഴ്ച മുമ്പ് അച്ഛനേയും നഷ്ടപ്പെട്ട സഹോദരങ്ങൾ 75 വയസ്സുകാരിയായ അച്ഛമ്മയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തുക്കളും സഹപാഠികളുമായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ സി.എസ് അബിഗയിലും വി.എ ഷിഫയും ക്ലാസ് ടീച്ചറോട് തങ്ങളുടെ കൂട്ടുകാർക്ക് വീടും മറ്റു സഹായങ്ങളും നൽകാനുള്ള വഴിതേടുകയായിരുന്നു. തുടർന്ന് പി ടി ഐ പ്രസിഡൻ്റ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ നിർദേശ പ്രകാരം കുന്നംകുളം താലൂക്കിലെ ബഥനി സ്കൂളിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ റവന്യു മന്ത്രി കെ രാജനെ നേരിൽക്കണ്ട് പരാതി സമർപ്പിച്ചു.

കൂട്ടുകാരെ സഹായിക്കാൻ മുൻകൈയെടുത്ത കുട്ടികളെ അഭിനന്ദിച്ച മന്ത്രി, മൂന്നു കുട്ടികളുടെയും സംരക്ഷണത്തിനായുള്ള നടപടികൾ ത്വരിതഗതിയിൽ സ്വീകരിക്കാൻ ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് നിർദേശം നൽകി. കുട്ടികളുടെ അച്ഛൻ്റെ പേരിലുള്ള ഭൂമിയിയിൽ വീടുവച്ചു നൽകാൻ ബന്ധപ്പെട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും വീടു നിർമ്മാണത്തിനാവശ്യമായ നടപടികൾക്ക് നേരിട്ടു നേതൃത്വം നൽകാൻ സബ് കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.

date