അദാലത്തില്‍ 12 പേര്‍ക്ക് പട്ടയവും 20 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളും നല്കി
മന്ത്രിമാരായ കെ. രാജന്, ഡോ. ആര്. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ കുന്നംകുളം ബഥനി സ്കൂള്‍ ഹാളില്‍ നടന്ന കരുതലും കൈത്താങ്ങും കുന്നംകുളം താലൂക്ക്തല പരാതി പരിഹാര അദാലത്തിലൂടെ പത്തുപേര്‍ ഭൂമി ഉടമകളായി. വിവിധ സാങ്കേതിക പ്രശ്നങ്ങളാല്‍ പരിഹരിക്കപ്പെടാതെ കിടന്ന സങ്കീര്‍ണമായ ഭൂപ്രശ്നങ്ങളിലാണ് സത്വര നടപടിയുണ്ടായത്.
പൂവത്തൂര്‍ ഗംഗാധരന് ഭാര്യ കല്യാണി, പൂവന്തറ മോഹനന്, സുനിത എന്നിവര്‍ക്ക് എല്‍ എ പട്ടയങ്ങള്‍ ലഭിച്ചു. കാരേങ്ങല്‍ മൊയ്തു ഭാര്യ ഷക്കീല, ചന്ദനത്തേല്‍ സുലൈമാന്‍ മകന് ഹഫ്സല്‍, തലക്കോട്ടുകര രാഘവന് മകന് സുരേഷ്, മുതിരംപറമ്പത്ത് ബാലന് മകന് ശിവദാസന്‍, പുളിയന്തറക്കല് മുഹമ്മദ് സക്കീര്‍, കുറിഞ്ഞൂര് ഷണ്മുഖന് മകന് സജീഷ്, എടപ്പുള്ളി വേലായുധന് മകന് ഹരിദാസന്, തയ്യില്‍ അഹമ്മദ്കുട്ടി മകന് ഉമ്മര്‍, ഭാര്യ റസിയ, മുകിലിശ്ശേരി ഇട്ടൂപ്പ് മകന് പോള്‍സണ്‍, പുഴയ്ക്കല്‍ ഞാലില്‍ അബ്ദുള്ളയുടെ ഭാര്യ റജീന എന്നിവര്‍ക്കാണ് അദാലത്തിലൂടെ എല്‍ ടി പട്ടയം ലഭിച്ചത്.
- Log in to post comments