20 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്കി
കുന്നംകുളം കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലൂടെ 20 പേര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്കി. 10 പേര്‍ക്ക് അന്ത്യോദയ അന്ന യോജന (എ.എ.വൈ) റേഷന്‍ കാര്‍ഡുകളും 10 പേര്‍ക്ക് പ്രയോറിട്ടി ഹൗസ്ഹോള്‍ഡ് (പി.എച്ച്.എച്ച്) കാര്‍ഡുകളുമാണ് അദാലത്തിന്റെ ഉദ്ഘാടന വേദിയില്‍ മന്ത്രിമാരായ കെ. രാജന്, ഡോ. ആര്. ബിന്ദു എന്നിവര്‍ നല്‍കിയത്.
പ്രേമകുമാരി, വാസന്തി, ബീവാത്തുമ്മ, രേണുക, റംല, മല്ലിക, സരോജിനി, കുമാരി, ശോഭ, ശാന്ത എന്നിവര്‍ എ.എ.ഐ വിഭാഗത്തിലേക്ക് തരംമാറ്റിയ കാര്‍ഡുകളും മിനി, റോസ് മേരി, പാത്തിമ്മ, ശാന്തി, അനീഷ്, നയോമി, ശ്രീമതി, സൈനബ, ഇന്ദിര, ജോളി എന്നിവര്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരംമാറ്റിയ കാര്‍ഡുകളും ഏറ്റുവാങ്ങി.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലെത്തിയ എരുമപ്പെട്ടി സ്വദേശിയായ സബിത, മങ്ങാട് സ്വദേശിയായ ലിജി, തലക്കോട്ടുകര സ്വദേശിയായ സൈനബ എന്നിവരുടെ റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കാന് മന്ത്രി ഡോ. ആര്. ബിന്ദുവും കാന്‍സര്‍ ബാധിതയും അവിവാഹിതയുമായ ചൂണ്ടല്‍ ഗ്രാപപഞ്ചായത്തിലെ കെ.എ അമ്മിണിയുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കാന് മന്ത്രി കെ. രാജനും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
- Log in to post comments