Skip to main content

കാർഷികയന്ത്രങ്ങ​ൾക്ക്  അപേക്ഷ ക്ഷണിച്ചു

 ചെലവുകുറഞ്ഞ രീതിയിൽ കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള കാർഷിക യന്ത്രവത്കരണ ഉപപദ്ധതി(എസ്.എം.എ.എം) പ്രകാരം കാർഷികയന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പ്, സംസ്‌കരണ യന്ത്രങ്ങളും സബ്സിഡി നിരക്കിൽ നൽകും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒ.കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ(കസ്റ്റം ഹയറിങ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതിത്തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും നൽകും. യന്ത്രവത്കരണതോത് കുറവായ പ്രദേശങ്ങളിൽ ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് എട്ടു ലക്ഷം രൂപയും അനുവദിക്കും. അപേക്ഷ ജനുവരി 15 മുതൽ ഓൺലൈനായി നൽകാം. https://agrimachinery.nic.in/index എന്ന വെബ ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരത്തിന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോൺ: 0481 2561585, 8075184414, 9605632084

date