Skip to main content

കുടുംബകോടതി അഡീഷണൽ  കൗൺസിലർ പാനൽ​: അപേ​ക്ഷിക്കാം

ഏറ്റുമാനൂർ കുടുംബകോടതിയിലെ കേസുകളിൽ കൗൺസിലിങ് നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഫാമിലി കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുന്നതിന് അഡീഷണൽ കൗൺസിലർമാരുടെ പാനൽ തയാറാക്കുന്നു. പാനലിൽ ഉൾപ്പെടുത്താനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ ബിരുദനാന്തര ബിരുദം, ഫാമിലി കൗൺസിലിങ്ങിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ബയോഡേറ്റായും സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജഡ്ജ്, ഫിമിലി കോടതി, ഏറ്റുമാനൂർ-686631 എന്ന വിലാസത്തിൽ ജനുവരി 20നകം അപേക്ഷ നൽകണം.
 

date