Skip to main content

മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മുണ്ടത്തിക്കോട് കുടുംബാരോഗ്യ കേന്ദ്രം ആർദ്രം പദ്ധതി വിഹിതമായ 15.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഓൺലൈൻ ആയി നിർവഹിച്ചു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ആലത്തൂർ എംപി കെ രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു.  വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.  വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം ആർ അനൂപ് കിഷോർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ. പോൾ എം എഫ്, മെഡിക്കൽ ഓഫീസർ നന്ദി പറഞ്ഞു.

date