Post Category
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന പരിപാടി
കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ഷകര്‍ക്കും, സംരഭകര്‍ക്കുമായി 'ശാസ്ത്രീയ പശുപരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തും. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജനുവരി 14 മുതല്‍ 18 വരെയുള്ള തീയതികളിലാണ് പരിശീലനം. രജിസ്ട്രേഷന് ഫീസ് 20രൂപ. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ് ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താല്പര്യമുള്ളവര് ജനുവരി 11 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി 0495-2414579 എന്ന ഫോണ്‍ നമ്പര്‍ വഴിയോ, നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments