Skip to main content

മത്സ്യ സമ്പദ് യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിലെ ബയോഫ്‌ലോക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.ടി വിഭാഗത്തിലാണ് ഒഴിവുള്ളത്. യൂണിറ്റിന് 7.5 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 4.5 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി ഉണ്ട്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ, ഫിഷ് ഫാര്‍മേഴ്‌സ് ഡെവലപ്പ്‌മെന്റ് ഏജന്‍സി, ഉണ്ണ്യാല്‍ ഓഫീസിലോ, മത്സ്യഭവനുകളിലോ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 17. ഫോണ്‍ :0494 2666428.

date