Skip to main content

താലൂക്ക് വികസന സമിതി

താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലഹരിക്കെതിരെ നടത്തിവരുന്ന പെട്രോളിങും പരിശോധനകളും കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ടൗണ്‍  കേന്ദ്രീകരിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു കുടിവെളള വിതരണം സുഗമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.  മല്ലപ്പുഴശ്ശേരി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date