Skip to main content

ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2024 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി., പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും, കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org  വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍ : 0468-2327415.
 

date