Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ www.bwin.kerala.gov.in  എന്ന് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി 2025 ജനുവരി 10-നകം നല്‍കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ bwin പോര്‍ട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  0474 2914417.

date