Post Category
കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (1 വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (6 മാസം) എന്നീ കോഴ്സുകളിലേക്ക് (പാർട്ട് ടൈം/ഫുൾ ടൈം) അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം യോഗ്യതകൾ. കേരള പി.എസ്.സി യുടെ അംഗീകാരമുള്ള കോഴ്സുകളാണിവ. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസിൽ സൗജന്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2234374.
പി.എൻ.എക്സ്. 122/2025
date
- Log in to post comments