Skip to main content

വനിതാ കെയര്‍ ടേക്കര്‍ നിയമനം

സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴിലെ കാസര്‍ഗോഡ് ദത്തെടുക്കല്‍ കേന്ദ്രം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ശിശുപരിചരണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ വനിതാ കെയര്‍ ടേക്കര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു/പ്രീഡിഗ്രി പാസ്സായവരും 28-42 വയസ്സിനുള്ളില്‍ പ്രായമുള്ളതുമായവനിതകള്‍ക്ക് അപേക്ഷിക്കാം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും അങ്കണവാടി/പ്രീപ്രൈമറി/ബാലസേവിക കോഴ്‌സ് പൂര്‍ത്തിയായവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 10 ന് വൈകുന്നേരം അഞ്ചിനകം ksccwjob@gmail.com എന്ന ഇ മെയില്‍ മുഖേനയോ തിരുവനന്തപുരം തൈക്കാടുള്ള കേരള സംസ്ഥാന ശിശുക്ഷേമ സമിതി ഹെഡ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.childwelfare.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍- 0471-2324939, 2324932 

date