Skip to main content

പുസ്തക നിറവ് പരിപാടിക്ക് തുടക്കം

 

 

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'പുസ്തകനിറവ് ' പരിപാടി വാണിയംകുളം ടി.ആർ.കെ.എച്ച്എസ് സ്കൂളിൽ പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം അഡ്വ. എം രൺദീഷ് അധ്യക്ഷനായി.

കുട്ടികൾക്കുള്ള സാഹിത്യമത്സരങ്ങൾ, സാംസ്കാരികസമ്മേളനങ്ങൾ, മലയാളഭാഷയ്ക്ക് സംഭാവനകൾ നൽകിയ മുതിർന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്, കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും അടക്കം വിവിധ പരിപാടികളാണ് പുസ്തകനിറവിൽ ഉൾപ്പെടുന്നത്. ജില്ലയിലെ പത്തു സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പുസ്തനിറവ് ഒരു മാസത്തോളം നീണ്ടുനിൽക്കും.  

മലയാള ഭാഷയ്ക്ക് നിസ്തുലസംഭാവനകൾ നൽകിയ ഡോ. കെ ഭാരതി യെ ചടങ്ങിൽ ആദരിച്ചു. വാണിയംകുളം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ ഗംഗാധരൻ സമ്മാന വിതരണം നടത്തി. പ്രിൻസിപ്പാൾ കെ രാജീവ്, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ പി സുധീർ, വാർഡ് മെമ്പർ ആശാദേവി, പിടിഎ പ്രസിഡന്റ്‌ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. 

ഹെഡ്മാസ്റ്റർ ജഗദീഷ് സ്വാഗതവും വിദ്യാരംഗം ജോയിന്റ് കൺവീനർ സി വസിഷ്ട് നന്ദിയും പറഞ്ഞു.

ജനുവരി 8, 9 ദിവസങ്ങളിൽ സ്കൂൾ അങ്കണത്തിൽ 250ഓളം ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രദർശനവും വില്‍പനയും നടക്കും. 

ഫെബ്രുവരി ഒന്ന് വരെയുള്ള ദിവസങ്ങളിലായി എൽ.എസ്.എൻ.എച്ച്. എസ് ഒറ്റപ്പാലം, ബി .എസ് .എസ് ഗുരുകുലം, പാലക്കാട് ലയൺസ് സ്കൂൾ, കാർമൽ സി.എം . ഐ സ്കൂൾ ഷൊർണ്ണൂർ, ശബരി ഹൈസ്കൂൾ പള്ളിക്കുറുപ്പ്, ഭാരത് മാതാ സി.എം.ഐ, മൗണ്ട് സീന തുടങ്ങിയ സ്കൂളുകളിലും പുസ്തകനിറവ് പദ്ധതി നടക്കും.

 

date