കാര്‍ഷിക ഉപകരണങ്ങള്‍ക്ക് സബ്സിഡി
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിള സംസ്കരണ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും സബ്സിഡിയോടെ വിതരണം ചെയ്യുന്നു. 2024 - 2025 സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ജനുവരി 15 മുതല്‍ https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നല്‍കാവുന്നതാണ്. പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എസ്എച്ച്ജികള്, എഫ്പിഒകള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 40 ശതമാനവും സമ്പത്തിക സഹായം നല്കുന്നു. കൂടാതെ യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പരമാധി 80 ശതമാനം സമ്പത്തിക സഹായവും അനുവദിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടുക. ഫോണ്‍: 9946202854, 9383471425, ഇ-വിലാസം: aeetsr.agri@kerala.gov.in.
- Log in to post comments