Skip to main content

എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയ്യതി ദീര്‍ഘിപ്പിച്ചു. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ ട്രെയിനേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാം എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പന്ത്രണ്ടാം ക്ലാസ്സാണ് വിദ്യാഭ്യാസ യോഗ്യത. ഒരു വര്‍ഷമാണ് പ്രോഗ്രാമിന്റെ കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയ്യതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്കായി www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date