Skip to main content

വയോസാന്ത്വനം പദ്ധതി

സംരക്ഷിക്കാന്‍ ആരും ഇല്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന 'വയോസാന്ത്വനം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളായ 25 കിടപ്പ് രോഗികള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറുള്ള സര്‍ക്കാരില്‍ നിന്നും മറ്റ് ഗ്രാന്റുകളോ ആനുകുല്യങ്ങളോ ലഭ്യമാകാത്ത സന്നദ്ധ സംഘടനകളെയാണ് ഈ പദ്ധതിയില്‍ പരിഗണിയ്ക്കുന്നത്. പദ്ധതി നടത്തിപ്പിലേയ്ക്ക് ആവശ്യമായ മനുഷ്യ വിഭവശേഷിയുടെയും ദൈനംദിന ചെലവുകളുടേയും 80ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റ് ആയി അനുവദിക്കും. ബാക്കി 20ശതമാനം തുക എന്‍ജിഒ  വഹിക്കണം. സന്നദ്ധ സംഘടനകള്‍ നിര്‍ദിഷ്ട അപേക്ഷാഫോമില്‍ തയ്യാറാക്കിയ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും (രണ്ട് പകര്‍പ്പുകള്‍ സഹിതം) ജനുവരി 16 നുള്ളില്‍ പത്തനംതിട്ട ജില്ലാ സാമുഹിക നീതീ ഓഫീസില്‍ ലഭ്യമാക്കണം. വെബ്‌സൈറ്റ്  : www.sjd.kerala.gov.in.  ഫോണ്‍: 04682 325168.

date