Post Category
സംരംഭക സഭ
പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസിന്റെയും വെച്ചൂച്ചിറ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകരുടെ കൂട്ടായ്മ സംരംഭക സഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ വി വര്‍ക്കി, വാര്‍ഡ് അംഗം രാജി വിജയകുമാര്‍, താലൂക്ക് വ്യവസായ ഓഫീസര്‍ നിസാം, ബ്ലോക്ക് വ്യവസായ ഓഫിസര്‍ ലിജൂ എന്നിവര്‍ പങ്കെടുത്തു. മലയാളം ഇന്‍ഡസ്ട്രിസ് സ്ഥാപകന്‍ ഫാദര്‍. തോമസ് എബ്രഹാമിനെ ആദരിച്ചു.
date
- Log in to post comments