Skip to main content

ഇൻകുബേഷൻ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) ആരംഭിക്കുന്ന ഇൻകുബേഷൻ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കമാലിയിലുള്ള കെ.ഐ.ഇ.ഡിയുടെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിലാണ് ഇൻകുബേഷൻ സെന്റർ. 21 ക്യുബിക്കിൾ സ്പേസാണുള്ളത്. സഹകരണം, സർഗ്ഗാത്മകത, ഉൽപ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇൻകുബേഷൻ/ വർക്ക്സ്‌പേസ്‌ രൂപകൽപന ചെയ്തിരിക്കുന്നത്.

ഹൈസ്പീഡ് വൈ-ഫൈ സൗകര്യം, എയർകണ്ടീഷൻ ചെയ്ത വർക്ക്സ്‌പേസ്‌, മീറ്റിങ് ഹാൾ ആൻഡ് കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളുമുണ്ട്. പ്രതിമാസം 5,000 രൂപയാണ് (ജി എസ് ടി കൂടാതെ) ഒരു ക്യൂബിക്കിളിന്റെ സർവീസ് ചാർജ്. താൽപര്യമുള്ളവർ www.kied.info/incubation/ ൽ ജനുവരി 31 നകം അപേക്ഷ സമർപ്പിക്കണംകൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 0484-2550322, 9446047013, 7994903058.

പി.എൻ.എക്സ്. 129/2025

date