Skip to main content

പരിശീലനപരിപാടി നടത്തി

നാഷണൽ സാമ്പിൾ സർവെ ഓഫീസ് നടത്തുന്ന എൻ.എസ്.എസ് 80-ാം റൗണ്ട് സർവേയുടെ സംസ്ഥാനതല പരിശീലനപരിപാടി വികാസ് ഭവനിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടറേറ്റിൽ സംഘടിപ്പിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ.എൻ.കോബ്രഗഡേ ഉദ്ഘാട്നം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ശ്രീകുമാർ.ബി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആയുഷ് സർവെ:2022-23 ന്റെ പ്രധാന സൂചകങ്ങളുടെ പ്രകാശന കർമ്മം ഡോ.രാജൻ.എൻ കോബ്രഗഡേ നിർവഹിച്ചു. കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെർമാൻ പി.സി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.ഒ (എഫ്.ഒ.ഡി) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ്.ഇ.എം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) വിനോദൻ.ടി.പി, അഡീഷണൽ ഡയറക്ടർ (സ്റ്റേറ്റ് ഇൻകം), മനോജ് .എം, അഡീഷണൽ ഡയറക്ടർ (പ്രൈസസ്) ഡോ.കെ.ജി ഗീത എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 134/2025

date