Skip to main content

വൈപ്പിൻ ഫോക് ലോർ ഫെസ്റ്റ് : പുതുവത്സാരാഘോഷ സമാപനം ഇന്ന് (ജനുവരി 10) മുതൽ

ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായ പുതുവത്സരാഘോഷങ്ങളുടെ സമാപനം കുഴുപ്പിള്ളി ബീച്ചിൽ ഇന്ന് (10) മുതൽ 12 വരെ  നടക്കും.

ഇന്നു കുഴുപ്പിള്ളി ബീച്ചിൽ വൈകിട്ട് 3.30 ന്  ഘോഷയാത്ര. തുടർന്ന് സംസ്കാരിക സമ്മേളനം. പഞ്ചായത്ത് പ്രസിഡന്റും ഫോക് ലോർ ഫെസ്റ്റ് ജനറൽ കൺവീനറുമായ കെ എസ് നിബിന്റെ അധ്യക്ഷതയിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ  ഉദ്ഘാടനം ചെയ്യും. തുടർന്ന് പളിയ നൃത്തം. നാളെ (ജനുവരി 11 ) വൈകിട്ട് നാലു മുതൽ ബീച്ച് ജൂഡോ മത്സരം, മടാട്ട് നൃത്തം, ഗാനമേള. 12 ന്  ഉച്ചയ്ക്ക് 2 മുതൽ ബീച്ച് വടം വലി മത്സരവും ബീച്ച് ഗുസ്തി മത്സരവും. തുടർന്ന് കോപ്പാ ബാൻഡിന്റെ പ്രകടനവും ഗദ്ദികയും. വൈകിട്ട് ആറിന് സാംസ്കാരിക സമാപന സമ്മേളനത്തിൽ രാജു നാരായണ സ്വാമി ഐ എ എസ് മുഖ്യപ്രഭാഷകനാകും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ സന്നിഹിതനാകും. ഡെന്നീസൺ കോമത്ത്, രാഗം ടീച്ചർ, കെ ജെ ഷൈൻ ടീച്ചർ, ഫ്രാഗ് പ്രസിഡന്റ് അഡ്വ. വി പി സാബു, കെ എസ് നിബിൻ എന്നിവർ സംസാരിക്കും.

date