Skip to main content

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി (2024-25) -  അപേക്ഷ ക്ഷണിച്ചു

 
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ക്കൂളുകളിലെ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്കു പ്രതിവർഷം 1500 രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന ''കെടാവിളക്ക്'' സ്കോളർഷിപ്പ് പദ്ധതിയിലേക്കു പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 90 ശതമാനവും അതിൽ കൂടുതൽ മാർക്കും, 2.50 ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവരെയുമാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 20. ലഭ്യമായ അപേക്ഷകൾ സ്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടൽ മുഖേന ജനുവരി 31 നകം ഓൺലൈൻ വഴി  ഡാറ്റാ എൻട്രി പൂർത്തീകരിക്കണം. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ - എറണാകുളം മേഖലാ ആഫീസ് -  0484 - 2983130.
 
 

date