Post Category
നവീകരിച്ച പൈതൃക കേന്ദ്രം പ്രദർശന ശാല ഉദ്ഘാടനം 10ന്
സംസ്ഥാന പുരാരേഖാവ വകുപ്പിന് കീഴിൽ സജ്ജീകരിച ജില്ലാ സയൻസ് പാർക്കിലെ നവീകരിച്ച പൈതൃക കേന്ദ്രം പ്രദർശന ശാല ജനുവരി 10ന് ഉച്ചക്ക് 12 മണിക്ക് പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയാവും. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ വിശിഷ്ടാതിഥിയാവും.
ഉദ്ഘാടനത്തിന്റെ ഭാഗമായി 'ചരിത്ര നിർമ്മിതി പുരാരേഖകളിലൂടെ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ശ്രീശങ്കരാചാര്യ സർവകലാശാല റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ. എംടി നാരായണൻ വിഷയം അവതരിപ്പിക്കും.
date
- Log in to post comments