Post Category
എച്ച്.എസ്.എസ്.ടി കൊമേഴ്സ് ഇന്റർവ്യൂ
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പട്ടുവം കയ്യംതടം കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള എച്ച്എസ്എസ്ടി കൊമേഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പിഎസ്സി നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായവർ ജനുവരി 13ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാവണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. ഫോൺ: 9446327182
date
- Log in to post comments