Skip to main content

ഡിസ്ട്രിക്റ്റ് കളക്ടേഴ്സ് ട്രോഫി: ഭവൻസ് ഗിരിനഗർ ജേതാക്കൾ 

എറണാകുളം ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടം ശ്രീഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇന്റ൪നാഷണ ക്ലിസിംഗ് അസോസിയേഷ൯ (ഐ ക്യൂ എ) സംഘടിപ്പിക്കുന്ന  ജില്ലാ ക്വിസ്സിങ് ചാമ്പ്യൻഷിപ്പ് ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂളിൽ നടന്നു. ജില്ലയിലെ 30 സ്കൂളുകളിൽ നിന്ന് 80 ലധികം വിദ്യാർഥികൾ പങ്കെടുത്ത ക്വിസിൽ എറണാകുളം ജില്ലയുടെ ഔദ്യോഗിക ക്വിസ്സിങ് ചാമ്പ്യനായി ഭവൻസ് ഗിരിനഗറിന്റെ കിരൺ തോമസ് ടൈസൺ, എ ആർ നകുൽ എന്നിവർ ജേതാക്കളായി. ഭവൻസ് എളമക്കരയുടെ ഹരിത് മോഹൻ, അക്ഷയ് നാരായണൻ എന്നിവർ രണ്ടാം സ്ഥാനവും ഇഷാൻ ആർ മേനോനും ധീരജ് എസ് നമ്പ്യാരും മൂന്നാം സ്ഥാനവും നേടി. കൊച്ചി നേവി ചിൽഡ്രൻ സ്കൂളിലെ സൗമിൽ ആനന്ദ്, അയാൻ ഹാഷിം എന്നിവരാണ് നാലാം സ്ഥാനം കരസ്ഥമാക്കിയത്.

ഐക്യുഎ കേരള ചീഫ് പാട്രനും കൊച്ചി മെട്രോ എംഡിയുമായ ലോകനാഥ് ബഹ്റയിൽ നിന്ന് ജേതാക്കൾ ഡിസ്ട്രിക്റ്റ് കളക്റ്റേഴ്സ് ട്രോഫി ഏറ്റുവാങ്ങി. പതിനാല് ജില്ലകളിലെയും ഔദ്യോഗിക ചാമ്പ്യൻമാർ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ എന്ന പദവിക്കു വേണ്ടി മത്സരിക്കും.

ഫോർട്ട് കൊച്ചി സബ് കളക്ട൪ കെ. മീര ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി മെട്രോ പ്രൊജക്റ്റ്സ് ഡയറക്ടർ ഡോ. എം പി രാംനാവസ്, ശ്രീഗോകുലം ഗ്രൂപ്പ് പ്രതിനിധി കെ. സന്ദീപ് ശരത് മോഹൻ, അൽ അമീൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എസ് സുജാത, ഐ ക്യൂ എ എറണാകുളം പ്രസിഡന്റ് എ ആർ പ്രദീപ്, അൽ അമീൻ പബ്ലിക് സ്കൂൾ ചെയർമാൻ ടി പി എം ഇബ്രാഹിം ഖാൻ, എന്നിവർ സംസാരിച്ചു. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ ക്വിസ് മാൻ  സ്നേഹജ് ശ്രീനിവാസാണ് മത്സരം നിയന്ത്രിച്ചത്. ഐ ക്യൂ ഏ  ഏഷ്യയുടെ കേരളത്തിലെ പാർട്ണർ  ഗോകുലം ഗ്രൂപ്പാണ് വിജയികൾക്ക് മൂന്ന് ലക്ഷം രൂപ സമ്മനമായി നൽകുന്നത്.

date