നൈപുണ്യ പരിശീലന ദാതാക്കളുടെ സമ്മിറ്റ് സംഘടിപ്പിച്ചു
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സംസ്ഥാന സ്‌കിൽ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസും ( കെയ്സ് ) ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും സംയുക്‌തമായി ഇടുക്കി ജില്ലയിലെ നൈപുണ്യ പരിശീലനങ്ങൾ നൽകുന്ന പൊതു സ്വകാര്യ സ്ഥാപനങ്ങൾക്കായി സമ്മിറ്റ് സംഘടിപ്പിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം നിർവഹിച്ചു . നൈപുണ്യ വികസനത്തിനുള്ള അവസരം സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയാണ് ഇത്തരം സമ്മിറ്റുകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
വിവിധ വ്യാവസായിക മേഖലകളിൽ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തമാക്കുന്നതിനുതകുന്ന തരത്തിൽ സംസ്ഥാനത്തെ നൈപുണ്യ പോഷണ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താൻ ഇത്തരം സമ്മിറ്റുകൾക്ക് സാധിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തൊടുപുഴ സിനമം കൗണ്ടിയിൽ നടന്ന സമ്മിറ്റിൽ ഇടുക്കി സബ് കളക്ടര്‍, അനുപ് ഗാര്‍ഗ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ നൈപുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കുറിച്ചും ജില്ലയുടെ അഭ്യസ്തവിദ്യരെ കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ കൈമാറി. നൈപുണ്യ വികസന പദ്ധതിയിലേക്ക് നൈപുണ്യ വികസന പ്രോജെക്ടുകൾ സമർപ്പിക്കുന്നത്തിനുള്ള മാർഗ്ഗരേഖകളും അത് വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചും സമ്മിറ്റിൽ വിശദമായി സെഷനുകൾ നടന്നു.
നൈപുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരായ പരിശീലകർ, പൊതു സ്വകാര്യ മേഖലകളിലെ ചെറുതും വലുതുമായ പരിശീലന സ്ഥാപനങ്ങൾ, വ്യാവസായിക മേഖലകളിൽ നിന്നുള്ള വിദഗ്ധർ, അറുപതോളം നൈപുണ്യ ദാതാക്കള്‍, നൈപുണ്യ പരിശീലനം ഏറ്റെടുത്തു നടപ്പിലാക്കുന്ന വിവിധ സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നായി നൂറിലേറെ പേര്‍ പങ്കെടുത്തു.
കെയ്സ് സി ഇ ഒ ടി വി വിനോദ് ജില്ലാ പ്ലാനിങ്ങ് ഓഫീസർ . ദീപ ചന്ദ്രന്‍, കെയ്സ് സ്കില്‍ കണ്‍വേര്‍ജന്‍സ് മാനേജര്‍ പി അനൂപ് എന്നിവർ സംസാരിച്ചു.
വീഡിയോ ലിങ്ക് : https://www.transfernow.net/dl/202501094IVxtxZo
- Log in to post comments