Skip to main content

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി'' അപേക്ഷ ക്ഷണിച്ചു

 

 

സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ്‌ സ്‌ക്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി. വിഭാഗം വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ വീതം സ്‌കോളർഷിപ്പ് അനുവദിക്കുന്ന ''കെടാവിളക്ക്'' പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻവർഷം വാർഷിക പരീക്ഷയിൽ 90% വും, അതിൽ കൂടുതൽ മാർക്കും, 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനവും ഉള്ളവരെയാണ് പരിഗണിക്കുക. വിദ്യാർത്ഥികൾ സ്കൂളിലാണ് അപേക്ഷ നൽകേണ്ടത്.അവസാന തിയതി ജനുവരി 20. ലഭ്യമായ അപേക്ഷകൾ സ്കൂൾ അധികൃതർ egrantz 3.0 എന്ന പോർട്ടൽ മുഖേന ജനുവരി 31 നകം ഓൺലൈൻ വഴി ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ (അപേക്ഷാ ഫോറം മാതൃക ഉൾപ്പടെ) www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 - 2983130.

 

date