Post Category
വയോസാന്ത്വനം പദ്ധതി ഗ്രാന്റിന് അപേക്ഷിക്കാം
സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വയോസാന്ത്വനം പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നു. കിടപ്പ് രോഗികളായ വയോജനങ്ങള്‍ക്കായാണ് പദ്ധതി. സംസ്ഥാന വ്യാപകമായി ഓരോ ജില്ലയിലും ഒരു സ്ഥാപനം വീതം ആരംഭിക്കും. 25 കിടപ്പ് രോഗികളെ സംരക്ഷിക്കാനുള്ള പദ്ധതി ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാരില്‍ നിന്ന് മറ്റു ഗ്രാന്റുകളോ ആനുകൂല്യങ്ങളോ ലഭ്യമാകാത്ത എന്‍.ജി.ഒ.കളെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ www.sjd.kerala.gov.in ല്‍ ലഭിക്കും. ജനുവരി 18 നു മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505791.
date
- Log in to post comments