പത്താംതരം തുല്യതാ കോഴ്‌സ്: ഉന്നത വിജയികളെ ആദരിച്ചു
സംസ്ഥാന സംക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ് 17-ാം ബാച്ചിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷുഹൈബ് പി.(മഞ്ചേരി ജി. ബി. എച്ച്. എസ്. എസ്.), 67 കാരനായ താഴത്തു വീട്ടിൽ മമ്മദ്, (മൊറയൂർ വി. എച്ച്. എം എസ്. എസ്.), ട്രാൻസ്ജെൻഡർ പഠിതാവ് മോനിഷ ശേഖർ (പള്ളിക്കൽ ജി. എം. എച്ച്. എസ്. എസ്. സി. യു. ക്യാമ്പസ് ) എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സുഭദ്ര ശിവദാസൻ അദ്ധ്യക്ഷയായി. നൂറ് ശതമാനം വിജയം നേടിയ മഞ്ചേരി ജി. ബി. എച്ച്. എസ്. എസ്., മൊറയൂർ വി. എച്ച്. എം. എസ്. എസ്., കോട്ടക്കൽ ജി. ആർ. എച്ച്. എസ്. എസ്., അരീക്കോട് ജി. എച്ച്. എസ്. എസ്., പെരുവള്ളൂർ ജി. എച്ച്. എസ്. എസ്. കരുവാരകുണ്ട് എന്നീ പഠനകേന്ദ്രങ്ങളെ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അദ്ധ്യക്ഷ സറീന ഹസീബ് ആദരിച്ചു. പഠന കേന്ദ്രം കോ-ഓർഡിനേറ്റർമാരും ക്ലാസ് ലീഡർമാരും അനുമോദന പത്രം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സമീറ പുളിക്കൽ, കെ. ടി.അജ്‌മൽ, ഷഹർബാൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, സാക്ഷരത മിഷൻ ജില്ലാ കോ കോർഡിനേറ്റർ ദീപ ജെയിംസ്, അസിസ്റ്റന്റ് കോ-കോർഡിനേറ്റർ എം. മുഹമ്മദ് ബഷീർ,
മലപ്പുറം ജെ.ഡി. ഓഫീസിലെ ഫത്തീല, കെ.ശരണ്യ, കെ. മൊയ്തീൻകുട്ടി, പഠിതാക്കളായ ഷൂഹൈബ്, മമ്മദ് താഴത്ത് വീട്ടിൽ, മോനിഷ ശേഖർ, എന്നിവർ സംസാരിച്ചു.
- Log in to post comments