Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിങ്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ 13ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. മഹേന്ദ്ര മേതര സമുദായാംഗങ്ങൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം, മരുത്തുവർ സമുദായത്തെ ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിനായുള്ള പട്ടികയിൽ ഉൾപ്പെടുക, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എം.ബി.സി.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി സമർപ്പിച്ച ഹർജി എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ വി ജോർജ്ജ്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 137/2025
date
- Log in to post comments