Post Category
കേരള മാരിടൈം ബോർഡ് സംരംഭക യോഗം
കേരള മാരിടൈം ബോർഡിനു കീഴിലുള്ള കോഴിക്കോട് ബീച്ച് ഏരിയയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താത്പര്യമുള്ള സംരംഭകരിൽ നിന്ന് താത്പര്യപത്രവും ടെൻഡറും ക്ഷണിച്ചിരുന്നു. ടൂറിസം/ഇൻഫ്രാസ്ട്രക്ചർ/വാണിജ്യം/മറൈൻ/എന്നീ മേഖലകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ചു ജനുവരി 15ന് സംരംഭകരുമായി കേരള മാരിടൈം ബോർഡ് കോഴിക്കോട് യോഗം ചേരുന്നു. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും കേരള മാരിടൈം ബോർഡിന്റെ വെബ്സൈറ്റ് (https://kmb.kerala.gov.in) സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക്: kmb.kerala@gmail.com, 9544410029.
പി.എൻ.എക്സ്. 141/2025
date
- Log in to post comments