Skip to main content

 തൃശൂർ   കലോത്സവ ജേതാക്കൾ:   മന്ത്രി ഡോ. ബിന്ദുവിൻ്റെ പ്രതികരണം

 

 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല ജേതാക്കളായതിൽ ഏറ്റവും സന്തോഷമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രതികരിച്ചു. ഇരുപത്താറ് വർഷത്തിന് ശേഷമാണ് തൃശ്ശൂർ ജില്ല വീണ്ടും കിരീടം അണിയുന്നതെന്നത് ആഹ്ലാദം പകരുന്നു - മന്ത്രി പറഞ്ഞു. കലോത്സവത്തിൽ മാറ്റുരച്ചവരും വിജയികളുമായ വിദ്യാർത്ഥികൾക്കെല്ലാം മന്ത്രി ആശംസകൾ നേർന്നു.

 

തൃശൂർ വിജയകിരീടമണിയുമെന്ന് മുന്നേ പ്രതീക്ഷിച്ചിരുന്നു. വേദികളിൽ നിന്നും നമുക്ക് ലഭിക്കുന്ന ഊർജ്ജം ജീവിതകാലം മുഴുവൻ നിലനിൽക്കും. മത്സര വിജയമെന്നതിനേക്കാൾ ഉപരി പങ്കാളിത്തമാണ് വലിയ കാര്യമെന്നത് എല്ലാ വിദ്യാർത്ഥികളും ഉൾക്കൊള്ളണം - മന്ത്രി പറഞ്ഞു. കലോത്സവം ഭംഗിയാക്കിയ സംഘാടകരെയും മന്ത്രി ഡോ.ആർ.ബിന്ദു അഭിനന്ദനങ്ങൾ അറിയിച്ചു.

date