Skip to main content

ചിറക്കാക്കോട് താളിക്കോട് കനാൽപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു

 

 ചിറക്കാക്കോട് താളിക്കോട് കനാൽപ്പുറം റോഡിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. ചിറക്കാകോട് താളിക്കോട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എം എൽ എ ആസ്തി വികസന ഫണ്ട് 32 ലക്ഷം രൂപ ചിലവിട്ടാണ് റോഡ് നിർമാണം നടത്തിയത്.

 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആരിഫ റാഫി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാവിത്രി സദാനനന്ദൻ, പഞ്ചായത്തംഗം സ്വപ്‌ന രാധാകൃഷ്ണൻ, വാർഡ് വികസന സമിതി കൺവീനർ ശിവപ്രശോഭ്, വാർഡ് വികസനസമിതി അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു

date