എന്താണ് വിജ്ഞാനകേരളം?
ആഗോളരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ വൈജ്ഞാനിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനും സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് നോളജ് എക്കണോമി മിഷൻ. അഭ്യസ്തവിദ്യരായ കേരളത്തിലെ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലിൽ അവർക്കുള്ള നൈപുണ്യം വർധിപ്പിച്ച് ആഗോള തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട തൊഴിൽ കണ്ടെത്താൻ പ്രാപ്തരാക്കി അവസരമൊരുക്കുകയാണ് മിഷൻ ചെയ്യുന്നത്. 2021 മുതൽ നടത്തുന്ന ഈ ശ്രമങ്ങളെ വിപുലപ്പെടുത്താനാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ ആരംഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് കാമ്പയിൻ നടപ്പാക്കുക. നോളജ് എക്കണോമി മിഷനും കുടുംബശ്രീയും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്നാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിൻ നടപ്പാക്കുന്നത്.
തൊഴിലന്വേഷകർക്ക് രജിസ്ട്രേഷൻ നടത്താനായി ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്ല്യൂ.എം.എസ്.) എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിൽ 89630 തൊഴിലന്വേഷകർ ഡി.ഡബ്ല്യൂ.എം.എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു
- Log in to post comments