Skip to main content

കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സ്

കെൽട്രോണിൽ അഡ്വാൻസ്ഡ് ജേണലിസത്തിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ്ടുവോ ഡിഗ്രിയോ പാസായവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ കെൽട്രോൺ കേന്ദ്രങ്ങളിലാണ് ബാച്ചുകൾ ആരംഭിക്കുന്നത്. പ്രിൻറ്മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, വാർത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇൻഫോപ്രെനർഷിപ്പ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും.

ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ജനുവരി 16 വരെ അപേക്ഷിക്കാം. ഫോൺ : 9544958182. വിലാസം : കെൽട്രോൺ നോളജ് സെന്റർ, 2 ഫ്ലോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014.

date