Post Category
ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് യാത്ര
കെ.എസ്.ആര്.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജനുവരി 15ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 15-ന് വൈകുന്നേരം അഞ്ചിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 18ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, പരുന്തുംപാറ, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്പൈസസ് ഗാര്ഡന്, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങള്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും : 8075823384, 9745534123
date
- Log in to post comments